← രചനയിലേക്ക്
ഒഴിവുനേരം
കവിത

നിഴൽ പോലെ ഒരു ഓർമ

മുഹമ്മദ്‌ ആസിം വി കെ
21 May 2026

വെയിൽ ഉദിക്കുമ്പോൾ കൂടെ നീ
അണയുന്ന സമയം അകന്നു നീ
നിനക്ക് വേണ്ടി അലയുന്നു ഞാൻ
പ്രതീക്ഷയോടെ ഇരിക്കുന്നു ഞാൻ
തിരിഞ്ഞു നോക്കുമ്പോൾ അണയുന്നു നീ
മിഴികൾ അടക്കുമ്പോൾ തെളിയുന്നു നീ
പഴകിയ പുസ്തകങ്ങളുടെ മണം പോലെ
നഷ്ടപ്പെട്ട വസന്തത്തിന്റെ ഗന്ധം പോലെ
മായാത്ത ഓർമ്മകൾ ഒരു നിഴൽ പോലെ
മറക്കാത്ത വാക്കുകൾ ഒരു കടൽ പോലെ

ഒഴിവുനേരം — മലയാള രചനകൾക്കായുള്ള ഇടം · പ്രസിദ്ധീകരിച്ചത് 21 May 2026