← രചനയിലേക്ക്
ഒഴിവുനേരം
കവിത

പ്രകൃതിഗീതം

നിതിൻ കൊക്കാട്ടിൽ
02 Jan 2026

മഴത്തുള്ളി മുത്തമിടും മണ്ണിൻ നെഞ്ചിലാഴം,
മരച്ചില്ലയിൽ പാടിയാടും കുയിലിൻ മധുരഗാനം.
പച്ചപ്പിൻ പുതപ്പണിഞ്ഞു പർവ്വതങ്ങൾ ചിരിക്കും,
പുഴയൊഴുകും പാട്ടുപാടി പൂക്കളെല്ലാം നിറയും.

പ്രഭാതത്തിലെ സൂര്യകിരൺ പൊൻതൂവൽ ചാർത്തും,
തെന്നൽവന്നു തഴുകിനിൽക്കും നെൽവയലിൻ വാതിൽ.
കടൽതിരകൾ കഥപറയും തീരത്തിനരികിൽ,
പ്രകൃതിയമ്മ സ്നേഹമാകെ നിറയ്ക്കുന്നു മനസിൽ. 🌿🌸

ഒഴിവുനേരം — മലയാള രചനകൾക്കായുള്ള ഇടം · പ്രസിദ്ധീകരിച്ചത് 02 Jan 2026